![](/wp-content/uploads/2018/09/adhar-card.jpg)
ന്യൂഡല്‍ഹി : സുപ്രീംകോടതിയുടെ അധാര്‍ വിധി ചരിത്രപരമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.
സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ എല്ലാവര്‍ഷവും 900 കോടി രൂപ മിച്ചംപിടിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 100 ദശലക്ഷത്തിലേറെ ആളുകള്‍ ആധാറില്‍ എന്റോള്‍ ചെയ്തു. വ്യാജ കാര്‍ഡുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയാണു സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന കേസിലായിരുന്നു സുപ്രീംകോടതിയുടെ വിധി വന്നത്. സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ആധാറില്‍ കൃത്രിമം അസാധ്യമാണെന്നും പൗരന്‍മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ നല്ലതെന്നും ജസ്റ്റിസ് സിക്രി അഭിപ്രായപ്പെട്ടു. അഞ്ചംഗ ബെഞ്ചില്‍ മൂന്ന് പേര്‍ക്ക് ഒരേ അഭിപ്രായമായിരുന്നു. പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ ഉപകാരപ്രദമാണെന്നാണ് ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
Post Your Comments