തിരുവനന്തപുരം: ഭേദഗതികളോടെ ആധാർ കാർഡിന് അംഗീകാരം നൽകിയ സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്ചുതാനന്ദന്‍.കേന്ദ്ര സര്‍ക്കാര്‍ നിലപാടിനേറ്റ തിരിച്ചടിയാണ് ആധാര്‍ വിഷയത്തിലെ കോടതി വിധിയെന്നും കേന്ദ്രസര്‍ക്കാര്‍ വാദം സുപ്രീംകോടതി തള്ളിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിധിയില്‍ അവ്യക്തതയുണ്ട്. എന്നാല്‍ ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വിധിയില്‍ ഹര്‍ജിക്കാരുടെ വാദം ഏതാണ്ട് പൂര്‍ണമായിത്തന്നെ അംഗീകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. വ്യക്തികളുടെ വിവരങ്ങളുടെ ചോര്‍ച്ചയും, ദുരുപയോഗവും ആയിരുന്നു ഹര്‍ജികളിലെ പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ ഏറെക്കുറെ ഭൂരിപക്ഷ വിധിയില്‍ പോലും അംഗീകരിച്ചിട്ടുണ്ട്. ഗൗരവമേറിയ പ്രശ്നമാണിത് .വിധിയുടെ അന്തസത്ത അതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും പ്രശ്നം പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് കൊണ്ടുവരേണ്ടതാണെന്നും വിഎസ് ചൂണ്ടികാട്ടി.
ആധാറിന്റെ ഭരണഘടനാ സാധുത പരിശോധിച്ച് വിധി പ്രസ്താവിച്ചു കഴിഞ്ഞപ്പോഴേക്കും, മഹാഭൂരിപക്ഷം വരുന്ന പൗരന്മാര്‍ക്കും ആധാര്‍ എടുക്കേണ്ടിവന്നു എന്നത് ഈ വിധിന്യായത്തെ വിമര്‍ശന വിധേയമാക്കുന്നു. വിധി സമഗ്രമായ പഠനത്തിന് വിധേയമാക്കണം. കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാവണമെന്നും . വളരെ ഗൗരവമായ ഒരു ദേശീയ പ്രശ്നത്തിന്റെ സുപ്രധാനമായ ഒരു ഘട്ടം കഴിഞ്ഞു എന്നേ കണക്കാക്കേണ്ടതുള്ളുവെന്നും വിഎസ് വ്യക്തമാക്കി.
Post Your Comments