കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനർജിയുടെ പോലിസ് വെടിവയ്പ്പില്‍ രണ്ട് എ.ബി.വി.പി. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് ബന്ദ് നടക്കുന്നു.രാജേഷ് സര്‍ക്കാര്‍, തപസ് ബര്‍മന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ബി.ജെ.പി. ആഹ്വാനം ചെയ്ത ബന്ദ് ബംഗാളിൽ ആരംഭിച്ചു.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ബന്ദ്. ഇസ്‌ളാംപൂരിലെ ഒരു സ്‌കൂളില്‍ അദ്ധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരേയാണ് പോലിസ് വെടിയുതിര്‍ത്തത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 20നായിരുന്നു സംഭവം.
Post Your Comments