ന്യൂഡല്‍ഹി: പൗരന്‍മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതെന്ന് സുപ്രീംകോടതി. ആധാര്‍ ജനങ്ങള്‍ക്ക് പ്രയോജനപ്രദം. ആധാറില്‍ കൃത്രിമം അസാധ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. ചില മാർഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ടാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
ബാങ്ക് അക്കൗണ്ടുകള്‍ക്കും മൊബൈല്‍ കണക്ഷനും ആധാര്‍ നിര്‍ബന്ധമാക്കരുത്. പാന്‍കാര്‍ഡിനും നികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധം. ആധാർ വിവരങ്ങൾ പുറത്ത് വിടും മുമ്പ് വ്യക്തികൾക്ക് പറയാനുള്ളത് കേൾക്കണമെന്ന് കോടതി. പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നതിന് ആധാര്‍ തടസമാകരുതെന്നും കോടതി നിര്‍ദേശം. സിബിഎസ്‍സി, നീറ്റ്, യുജിസി പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാവില്ല. ദേശീയസുരക്ഷയുടെ പേരിൽ ബയോമെട്രിക് വിവരങ്ങൾ പുറത്തുവിടാനാകില്ല.
കുട്ടികളുടെ ആധാര്‍ സംബന്ധിച്ച് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം. കുട്ടികളുടെ വിവരം ശേഖരിക്കുന്നതിന് മാതാപിതാക്കളുടെ സമ്മതം വേണം. ആധാറില്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് പഠനം നിഷേധിക്കരുക്കരുത്. ആധാര്‍ നിയമത്തിലെ രണ്ടു വകുപ്പുകള്‍ റദ്ദാക്കി. 33(2), 57 വകുപ്പുകളാണ് റദ്ദാക്കിയത്. 57ാം വകുപ്പ് റദ്ദാക്കിയതോടം സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ ഉപയോഗിക്കാനാവില്ല. ദേശസുരക്ഷ മുന്‍ നിര്‍ത്തി ജോയിന്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന് വിവരം പുറത്ത് വിടാന്‍ അധികാരം നല്‍കുന്ന വകുപ്പായിരുന്നു 33(2).
വിധി പ്രസ്താവം നടത്തിയത് ജസ്റ്റിസ് എ.കെ.സിക്രിയാണ്. ചീഫ് ജസ്റ്റിസിന് കൂടിവേണ്ടിയാണ് ജസ്റ്റിസ് സിക്രി വിധി പ്രസ്താവം നടത്തിയത്. അഞ്ചംഗ ബെഞ്ചില്‍ 3 ജഡ്ജിമാര്‍ക്കും ഒരേ അഭിപ്രായമാണ്. ആധാര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണെന്ന് എ.കെ.സിക്രി പറഞ്ഞു. വിധി പ്രസ്താവത്തില്‍ 40 പേജാണുള്ളത്. ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്യുന്ന 27 ഹര്‍ജികളിലാണ് വിധി. 38 ദിവസം നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്.
Post Your Comments