![](/wp-content/uploads/2018/04/crime-1.png)
തൃശൂര്‍: ദുരൂഹസാഹചര്യത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍. തൃശൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. തൃശൂര്‍ അരിമ്പൂര്‍ നാലാംകല്ലില്‍ കായല്‍റോഡില്‍ കരയാറ്റില്‍ കലേഷാണ് (35)കൊല്ലപ്പെട്ടത്. കലേഷിന്റെ വീടിന്റെ കടയുടെ മുന്നിലാണ് വെട്ടേറ്റ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. സംഭവവുമായി ബദ്ധപ്പെട്ട് അയല്‍വാസിയായ യുവാവിനെ പോലിസ് തിരയുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments