![ACCIDENT](/wp-content/uploads/2018/08/accident-9.jpg)
പോത്തന്‍കോട്: റോഡ് മുറിച്ച് കടക്കവെ സ്‌കാര്യ കോളേജ് ബസിടിച്ച് കടയുടമ മരിച്ചു. പാറത്തൊടിയില്‍ വീട്ടില്‍ അബ്ദുള്‍ ഖരീം (72) ആണ് മരിച്ചത്. പൂലന്തറിയില്‍ കടനടത്തുന്ന ഇയാള്‍ എതിര്‍വശത്തുള്ള തൈക്കാവില്‍ നിന്ന് വെള്ളമെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. പോത്തന്‍കോടു നിന്ന് വെഞ്ഞാറമൂട്ടിലേയ്ക്കു പോകുകയായിരുന്ന മുസ്ലീം അസോസിയേഷന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബസാണ് ഇടിച്ചത്.
ബസ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ ഖദീജാ ബീവി, മക്കള്‍: ലൈലാ ബീവി,ജുബൈരിയ ബീവി.
Post Your Comments