ന്യൂഡൽഹി: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് പ്രത്യേക പരിഗണന വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സഹായം നല്‍കാന്‍ സന്നദ്ധമായ മറ്റു രാജ്യങ്ങളുടെ സഹായം ഏതു തരത്തില്‍ ലഭ്യമാക്കാന്‍ സാധിക്കും എന്ന വിഷയം കൂടി പരിഗണിക്കണം എന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യങ്ങളില്‍ അനുഭാവ പൂര്‍വമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും കൂടിക്കാഴ്ചയിൽ പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
കേരളത്തിന്റെ അടിസ്ഥാന സൌകര്യങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനായി 5000 കോടിയുടെ പ്രത്യേക ഗ്രാന്റും റോഡു നിര്‍മ്മാനത്തിനായി 3000 കോടിയുടെ പദ്ധതികളും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ വായ്പ പരിധി 4.6 ശതമാനമായി ഉയര്‍ത്താനും ആവശ്യമുന്നയിച്ചിട്ടുണ്ട്.
Post Your Comments