
തിരുവനന്തപുരം: ഈ വര്‍ഷത്തെ രാജ്യാന്തര ചലചിത്ര മേള സംഘടിപ്പിക്കുന്നതില്‍ അന്തിമ തീരുമാനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ പണം നല്‍കാതെ മേള നടത്താം എന്ന് മുഖ്യമന്ത്രി ചലചിത്ര അക്കാദമിയെ അറിയിച്ചു. ചലച്ചിത്രമേളക്കായി അക്കാദമിയും സാംസ്ക്കാരിക വകുപ്പും ഇനി പണം കണ്ടെത്തണം. മന്ത്രി എ.കെ ബാലന് അക്കാദമി അംഗങ്ങളുമായി 26ന് നടത്തുന്ന ചര്‍ച്ചയിലായിരിക്കും തീയതി തീരുമാനിക്കുക.
അതേസമയം ചെറിയ മാറ്റങ്ങളോടെ ഐഎഫ്എഫ്ക ഈ വര്‍ഷവും ഉണ്ടാകുമെന്ന് ഐഎഫ്എഫ്കെ സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. ഫേസ്ബക്ക് കുറിപ്പിലൂടെയാണ് സംഘാടകര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി അറിയിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.
ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള തുക 10 ലക്ഷമാണെന്നും ഇത് വേണ്ടെന്ന് വെക്കാെന്നും എല്ലാ അവാര്‍ഡുകള്‍ക്കുമുള്ള പ്രൈസ് മണിയും വേണ്ടെന്ന് വെക്കാമെന്നും നിര്‍ദ്ദേശങ്ങള്‍ ഉയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേതിന്റെ പകുതി ചെലവില്‍ രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലന് പറഞ്ഞിരുന്നു. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ് തിരികെ എത്തിയശേഷം ഐഎഫ്എഫ്കെ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
Post Your Comments