കറാച്ചി: മകളെയും ആണ്‍ സുഹൃത്തിനെയും പിതാവ് തലയറുത്ത് കൊന്നു. പാകിസ്ഥാനിലെ ആറ്റോക്ക് ജില്ലയിലാണ് ദുരഭിമാനക്കൊല നടന്നത്. പതിനെട്ടുകാരിയായ മകളേയും 21 കാരനായ യുവാവിനേയുമാണ് കൊല്ലപ്പെടുത്തിയത്. പെണ്‍കുട്ടിയെ കാണാന്‍ ഇവരുടെ വീട്ടിലെത്തിയതായിരുന്നു യുവാവ്. ഈ സമയം പിതാവ് വീട്ടിലുണ്ടായിരുന്നില്ല. അമ്മാവനോടൊപ്പം വീട്ടില്‍ എത്തിയ പിതാവ് യുവാവിനെ കാണുകയും തുടര്‍ന്ന് ഇരുവരെയും കയറില്‍ കെട്ടിയിട്ട് തലയറുക്കുകയുമായിരുന്നു. അമ്മാവനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലാനുപയോഗിച്ച ആയുധവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments