NattuvarthaLatest News

വൃദ്ധസദനത്തിലെ കൂട്ട മരണം: അന്തേവാസികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു

തവനൂർ വൃദ്ധസദനത്തിലെ 3 അന്തേവാസികളുടെ മൃതദേഹങ്ങളാണ് സംസ്കരിച്ചത്

കുറ്റിപ്പുറം: തവനൂരിലെ വൃദ്ധസദനത്തിൽ മരിച്ച മൂന്ന് അന്തേവാസികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്.

നേരത്തെ, മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാതെ സംസ്കരിക്കാൻ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. കാളി, വേലായുധൻ എന്നിവരുടെ മൃതദേഹങ്ങൾ തവനൂർ ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. അതേസമയം, മരണപ്പെട്ട ക്രിസ്റ്റഫറിന്‍റെ മൃതദേഹം സഹോദരൻ ഏറ്റുവാങ്ങി. താലിശേരി സ്വദേശി പട്ടത്തിൽ പറമ്പിൽ കാളി 45 വർഷം മുമ്പാണ് വീടുവിട്ട് പോയത്. മാധ്യമങ്ങളിലൂടെ മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് മകൻ സുബ്രഹ്മണ്യനും മറ്റ് ബന്ധുക്കളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

വൃദ്ധ സദനത്തിലെ അന്തേവാസികൾ മരണപ്പെടുമ്പോൾ പോസ്റ്റ് മോർട്ടം ചെയ്യാതെ സംസ്കരിക്കുന്നുവെന്ന ആക്ഷേപം വകുപ്പു തലത്തിൽ അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button