മുംബൈ: വ്യാപാരം ആരംഭിച്ചയുടന്‍ തന്നെ സെന്‍സെക്‌സ് താഴ്ന്നു. സെന്‍സെക്സ് 109 പോയിന്റ് താഴ്ന്ന് 36195ലും നിഫ്റ്റി 43 പോയിന്റ് നഷ്ടത്തില്‍ 10929ലുമെത്തി. ഓഹരി വിപണിയില്‍ നഷ്ടം തുടരുകയാണ്. ഇന്ത്യബുള്‍സ് ഹൗസിങ്, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
ബാങ്കിങ് ഓഹരികളെയാണ് വീണ്ടും തകര്‍ച്ച ബാധിച്ചത്. ഓട്ടോ മൊബൈല്‍, മെറ്റല്‍ വിഭാഗങ്ങളിലെ ഓഹരികളും നഷ്ടത്തിലാണ്. ബിഎസ്ഇയിലെ 520 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 958 ഓഹരികള്‍ നഷ്ടത്തിലുമാണ്. അതേസമയം യെസ് ബാങ്ക്, ലുപിന്‍, ഒഎന്‍ജിസി, സിപ്ല, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്സ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
Post Your Comments