Latest NewsTechnology

ഉപയോക്താക്കളുടെ പൂർണ സുരക്ഷ ഉറപ്പാക്കൻ കിടിലൻ ഫീച്ചറുമായി പേറ്റിഎം

10000 ത്തോളം പേരിൽ ഈ സംവിധാനം പരീക്ഷിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ നമ്പർ വൺ മണി യൂട്ടിലിറ്റി ആപ്പാണ് പേറ്റിഎം. അതിനാൽ ഇത് പ്രയോജനപ്പെടുത്തുന്നവർക്കായി അതുഗ്രൻ സുരക്ഷാ ഫീച്ചർ ഒരുക്കാൻ ഒരുങ്ങുകയാണ് കമ്പനി.ഉപയോക്താവിന്റെ മുഖം തിരിച്ചറിഞ്ഞു അപ്ലിക്കേഷൻ തുറക്കാന്‍ സാധിക്കുന്ന ഫെയ്സ് റെക്കഗിനേഷൻസംവിധാനമായിരിക്കും കമ്പനി അവതരിപ്പിക്കുകയെന്നു ടെക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയുന്നു

ധാരാളം ഉപഭോക്താക്കൾ പേറ്റി എം ഉപയോഗിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്ന് മനസിലാക്കിയാണ് കമ്പനി ഫെയ്സ് ലോക്കിങ്ങ് സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങിയിരിക്കുന്നത്. ചില ഉപഭോക്താക്കൾ പേറ്റി എം ന്റെ പാസ് വേർഡ് വിവരങ്ങൾ അറിയാതെ കൈമാറി പോകുന്നുണ്ടെന്നും നൽകിയ പാസ് വേർഡ് മറന്ന് പോയതിന് ശേഷം വീണ്ടും പേറ്റി എം ആപ്ലിക്കേഷൻ റീലോഗിൻ അഥവാ വീണ്ടും പ്രവേശിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന് എന്ന് നേരിട്ട് മനസിലാക്കിയതിനാലാണ് ഈ പുതു മാറ്റം

10000 ത്തോളം പേരിൽ ഫെയ്സ് ലോക്കിങ്ങ് സംവിധാനം പരീക്ഷിച്ചുവെന്നും 100 ശതമാനം വിജയം കണ്ടുവെന്നും കമ്പനി അഭിപ്രായപ്പെട്ടു. ആയതിനാൽ ഉടൻ തന്നെ പേറ്റി എംൽ ഫേസ് ലോക്കിങ്ങ് സംവിധാനം എത്തുമെന്ന് ഉറപ്പായി. ഇനി ഈ സംവിധാനം ലഭ്യമാക്കാന്‍ ഫോണിൽ ആ പ്ലിക്കേഷന്റെ പുതിയ രൂപം വരുന്നതിനായി കാത്തിരുന്നാൽ മാത്രം മതിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button