ലണ്ടന്‍: ഒക്ടോബറില്‍ നടക്കുന്ന അര്‍ജന്റീനയുടെ രണ്ടു സൗഹൃദമത്സരങ്ങളില്‍ ലയണല്‍ മെസി കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നവംബര്‍ വരെ ദേശീയ ടീമിനായി മെസി ഇറങ്ങില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. ബ്രസീലിനും ഇറാക്കിനും എതിരെ സൗദി അറേബ്യയില്‍ നടക്കുന്ന സൗഹൃദ മത്സരങ്ങളിലാണ് താരം കളിക്കാത്തത്. അര്‍ജന്റീന ഇടക്കാല പരിശീലകന് ലയണല്‍ സ്കാളോനി ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments