Latest NewsSaudi Arabia

ചരിത്രത്തിലേക്ക് ചൂളം വിളിച്ച് മക്ക-മദീന ഹറമൈൻ ട്രെയിൻ

മണിക്കൂറിൽ 300 കിലോമീറ്റർ വേഗമുള്ള 35 ട്രെയിനുകളാണ്

റിയാദ്: മക്ക-മദീന ഹറമൈൻ ട്രെയിൻ ഒക്ടോബർ ഒന്ന് മുതൽ സർവീസ് ആരംഭിക്കും. മക്ക, ജിദ്ദ, റാബിഗ്, മദീന എന്നീ നാലു നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഹറമൈൻ ട്രെയിനുകൾ സർവീസ് നടത്തുക. ഹറമൈൻ ട്രെയിനുകളുടെ വരവോടെ തീർഥാടകരുടെ യാത്ര കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷ. തുടക്കത്തിൽ മക്കയിൽനിന്ന് മദീനയിലേക്കും തിരിച്ചും ദിവസേനെ എട്ടു സർവീസുകളുണ്ടാകും. 2019 ജനുവരി മുതൽ സർവീസുകളുടെ എണ്ണം 12 ആയി വർധിപ്പിക്കും. അടുത്തവർഷം പൂർണതോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ വർഷത്തിൽ ആറു കോടി യാത്രക്കാർക്ക് സഞ്ചരിക്കാകും.

മണിക്കൂറിൽ 300 കിലോമീറ്റർ വേഗമുള്ള 35 ട്രെയിനുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. 450 കിലോമീറ്റർ ദൈർഘ്യമുള്ള ഹറമൈൻ ട്രെയിൻ പദ്ധതിക്ക് 6,700 കോടി റിയാൽ ചെലവ് കണക്കാക്കുന്നു ജിദ്ദയിൽ സുലൈമാനിയ, എയർപോർട്ട് എന്നിവിടങ്ങളിലെ രണ്ടു സ്റ്റേഷനുകൾക്ക് പുറമെ മക്ക, മദീന, റാബിഗ് എന്നിവിടങ്ങളിലായി മൊത്തം അഞ്ചു സ്റ്റേഷനുകളാണുള്ളത്. ഓരോ ട്രെയിനിലും 417 സീറ്റുകളുണ്ടാകും. നാലു ബിസിനസ് ക്ലാസ് കോച്ചുകളും എട്ടു ഇക്കണോമിക് ക്ലാസ് കോച്ചുകളും ഒരു പാൻട്രി കാറും അടങ്ങിയതാണ് ട്രെയിനുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button