![](/wp-content/uploads/2018/08/kerala-flood-10.jpg)
ആറന്‍മുള: സര്‍ക്കാരിന്റെ വാക്ക് പാഴ്‌വാക്കോ? പ്രളയ ബാധിതര്‍ക്കായി പ്രഖ്യാപിച്ച പണം ലഭിച്ചില്ല. പ്രളയ ദുരന്തത്തെ തുടര്‍ന്ന് പ്രളയദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ സഹായം പത്തനംതിട്ടയില്‍ മാത്രം 5,244 പേര്‍ക്കാണ് ഇനി കിട്ടാനുള്ളത്. ഇതാനായി പല ഓഫീസുകളും കയറിഇറങ്ങുകയാണ് പ്രളയ ബാധിതര്‍.
ജില്ലയില്‍ സഹായം ഇതുവരെ നല്‍കിയത് 41510 പേര്‍ക്കാണ്. 7700 പേര്‍ അപ്പീല്‍ നല്‍കി. ഇതില്‍ 5244 പേര്‍ അര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 1200 പേര്‍ക്ക് ഉടന്‍ പണം കൈമാറുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പണം എപ്പോള്‍ ലഭിക്കുമെന്ന് യാതൊരു ഉറപ്പും അധികൃതര്‍ നല്‍കിയിട്ടില്ല.
Post Your Comments