Latest NewsGulf

അബുദാബിയില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

ഏറെ നാളായി അബുദാബിയില്‍ ഡ്രൈവറായി ജോലി

അബുദാബി: പ്രവാസി മലയാളി അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു. മുര്‍ക്കനാട് പൊട്ടിക്കുഴിയിലെ പുളിക്കുഴിയില്‍ പൂന്തോട്ടത്തില്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ അബ്ദുല്‍ റഷീദ്(39)ആണ് മരിച്ചത്. അബുദാബിയില്‍ ഏറെ നാളായി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അബ്ദുല്‍ റഷീദ്. മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടു പോയി ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ് :ഖദീജ, സൈറാ ഭാനുവാണ് ഭാര്യ, 4 പെണ്‍ മക്കളാണ് അര്‍സിന ഷെറിന്‍ (12) മുര്‍ഷിദ (8) ആയിഷ അന്‍സിയ (4) ഹസീബ (2 ).

shortlink

Related Articles

Post Your Comments

Related Articles


Back to top button