ബംഗളുരു: മഴയ്ക്ക് പിന്നാലെ ബംഗളൂരുവിൽ തടാകങ്ങൾ വീണ്ടും പതഞ്ഞു പൊങ്ങി. രാസമാലിന്യങ്ങൾ കൂടുതൽ ഒഴുകിയെത്തിയതാണ് തടാകം പതഞ്ഞുപൊങ്ങാൻ കാരണമെന്നാണ് വിലയിരുത്തൽ. ബെലന്തൂർ, വർത്തൂർ തടാകങ്ങളുടെ സമീപത്തെ റോഡുകളിലേക്കും കെട്ടിടങ്ങളിലേക്കും വിഷപ്പത പരന്നു. ഇന്നലെ വൈകീട്ട് പെയ്ത കനത്ത മഴയിൽ നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായി. വിഷപ്പത പരന്നത്തോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.
Post Your Comments