കാഠ്മണ്ഠു: ജീവിക്കുന്ന ദേവത പൊതുവേദിയിലെത്തിയപ്പോള്‍ അനുഗ്രഹം തേടിയെത്തിയത് ആയിരങ്ങള്‍. നേപ്പാളിലെ ജീവിക്കുന്ന ദേവതയായ തൃഷ്ണ ഷഖ്യയാണ് ആദ്യമായി പൊതു വേദിയിലെത്തിയത്. 2017 സെപ്റ്റംബറിലാണ് തൃഷ്ണ സഖ്യയെ ദേവതാ സ്ഥാനം നല്‍കിയത്. ഇതിന് ശേഷം ഒരു വര്‍ഷത്തോളം തൃഷ്ണയെ പൊതു വേദിയില്‍ എത്തിച്ചിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം തൃഷ്ണയെ നേരില്‍ കാണാനുള്ള തിരക്കായിരുന്നു കാഠ്മണ്ഠുവില്‍ ഉണ്ടായിരുന്നത്. പരമ്പരാഗത ആഘോഷമായ ഇന്ദ്രജത്ര ആഘോഷത്തിന് തിങ്കളാഴ്ചയാണ് അവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിയത്.
യുണെസ്‌കൊ ഹരിറ്റേജ് സൈറ്റായ ബസന്തപൂര്‍ ദര്‍ബാറിലുള്ള കുമാരി ഖര്‍ എന്ന വീട്ടില്‍ നിന്നുമാണ് തൃഷ്ണ ഷഖ്യ പുറത്തെത്തിയത്.ദേവതയെ കാണാനായി വന്‍ ജനക്കൂട്ടമാണ് തടിച്ചു കൂടിയിരുന്നത്. വീട്ടില്‍ നിന്നും പുറത്തിറക്കിയ ശേഷം തേരില്‍ നഗരം മുഴുവന്‍ ചുറ്റിച്ചു. കുട്ടിക്കാലം മുതല്‍ ഇത്തരം ആചാരങ്ങള്‍ തങ്ങളും തുടര്‍ന്ന് പോരുന്നുവെന്നും ആചാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍ പറഞ്ഞു.
കാഠ്മണ്ഠു താഴ്വരകളിലെ സമ്പല്‍ സമൃദ്ധിക്ക് വേണ്ടിയാണ് ഇന്ദ്രജത്ര ആചാരം സംഘടിപ്പിക്കുന്നത്. എട്ട് ദിവസം നീണ്ട് നില്‍ക്കുന്നതാണ് ആഘോഷം. ശത്രുക്കളെ തോല്‍പ്പിച്ച ശേഷമുള്ള ആഘോഷമായും ഇന്ദ്രജത്ര ആചാരങ്ങളെയും ആഘോഷങ്ങളെയും കണക്കാക്കുന്നുണ്ട്. മാത്രമല്ല ഇന്ദ്ര ഭഗവാന്‍ ഇതിനുള്ള ശക്തി തരുമെന്നും വിശ്വാസമുണ്ട്.കാഠ്മണ്ഠു താഴ്വരകളിലെ നേവാര്‍ കമ്യൂണിറ്റിയിലെ ഒരു പെണ്‍കുട്ടിയെ ഇത്തരത്തിലെ ആചാരങ്ങള്‍ക്ക് ദൈവമായി തിരഞ്ഞെടുക്കുന്നു. മതപരമായ പല ടെസ്റ്റുകള്‍ക്കും ശേഷമാണ് ഇത്തരത്തില്‍ പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുന്നത്. ആര്‍ത്തവത്തിന് ശേഷമാണ് പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുക.
Post Your Comments