കൊതുകുകൾമൂലം പലവിധത്തിലുള്ള രോഗങ്ങളാണ് മനുഷ്യർ നേരിട്ടുകൊണ്ടിരിക്കുന്നത്.
എങ്ങനെയൊക്കെ വസ്ത്രം ധരിച്ച് പോയാലും എവിടെ നിന്നെങ്കിലും ഒരു കടി കിട്ടാതിരിക്കില്ല. എന്നാല്‍ കൊതുകിന് ഏറ്റവും പ്രിയം രക്തഗ്രൂപ്പ് ഒ,ബി എന്നിവയോടാണ്. കൊതുകുകൾ കൂടുതലായി കടിക്കുന്നത് അവരെയാണ്.
അമേരിക്കന്‍ മോസ്‌ക്വിറ്റോ കണ്‍ട്രോള്‍ അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കൊതുക് മണങ്ങള്‍ തിരിച്ചാണ് കടിക്കുന്നത് എന്നാണ് പഠനത്തില്‍ പറയുന്നത്. 400 ല്‍പരം മണങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ള ജീവിയാണ് കൊതുക്. മണത്തിലൂടെ അവയ്ക്ക് രക്തഗ്രൂപ്പ് മനസിലാക്കാന്‍ കഴിയും.
മദ്യപിക്കുന്നവരെയും കൊതുകുകള്‍ കൂടുതല്‍ കടിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ പ്രതലത്തില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവരെയും കൊതുക് കൂടുതലായി ആകര്‍ഷിക്കുന്നു.യൂറിക് ആസിഡ്, ലാക്റ്റിക് ആസിഡ്, അമോണിയ എന്നിവ വിയര്‍പ്പിലും രക്തത്തിലും കൂടുതല്‍ ഉളളവരെ കണ്ടെത്താനും കൊതുകിന് സാധിക്കും.
കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കൂടുതല്‍ പുറത്ത് വിടുന്നവരെയും കൊതുകിന് ഇഷ്ടമാണ്. അതിനാലാണ് ശരീരവണ്ണം കൂടുതല്‍ ഉള്ളവരെയും ഗര്‍ഭിണികളെയും കൊതുകുകള്‍ കൂടുതലായി കടിക്കുന്നത്.
Post Your Comments