KeralaLatest News

ബാലഭാസ്കറിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

തിരുവനന്തപുരം•തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന വയലിന്‍ മാന്ത്രികന്‍ ബാലഭാസ്കറിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ട്. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും വെന്‍റിലേറ്റില്‍ തുടരുകയാണ്. സുഷുമ്ന നാഡിക്കും, ശാസകോശത്തിനും, ക‍ഴുത്തിലെ എല്ലിനും ഏറ്റ പരിക്കുകള്‍ ആണ് പ്രധാന പ്രശ്നം. രക്ത സമ്മര്‍ദ്ധത്തില്‍ വ്യത്യാസം അനുഭവപെടുന്നുണ്ട്. ഇപ്പോള്‍ പുരോഗതി അറിയിക്കാനാവില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, അപകടത്തില്‍ പരിക്കേറ്റ ഭാര്യ ലക്ഷ്മിയുടെ നിലയില്‍ അല്പം പുരോഗതി ഉള്ളതിനെ തുടര്‍ന്ന് വെന്‍റിലേറ്റില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ക്കും ഡ്രൈവര്‍ അര്‍ജ്ജുനും അ‍രയ്ക്ക് താ‍ഴേക്കാണ് പരിക്കുകള്‍ കൂടുതലുളളത്.

അപകടത്തില്‍ മരിച്ച ബാലബാസ്ക്കറിന്‍റെ മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

ഇന്ന് പുലര്‍ച്ചെ കഴക്കൂട്ടത്തിനു പളളിപുറത്തിനടുത്ത് വെച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. തൃശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകം അപകടകാരണമെന്ന് കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button