ന്യൂഡല്‍ഹി : ഗുജറാത്ത് വ്യവസായി സന്ദേശരയുടെ 5000 കോടി തട്ടിപ്പില്‍ വെട്ടിലായത് കോണ്‍ഗ്രസ്. ഇന്ത്യയില്‍ 5000 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തി നൈജീരിയയ്ക്കു കടന്ന സംഭവത്തില്‍ കോണ്‍ഗ്രസിനെയും യുപിഎ സര്‍ക്കാരിനെയും പരോക്ഷമായി വിമര്‍ശിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ട്വീറ്റ്. വായ്പാ തട്ടിപ്പിനെക്കുറിച്ച് നടക്കുന്ന അന്വേഷണം വിശദീകരിച്ചുള്ള ട്വീറ്റിലാണ് കോണ്‍ഗ്രസിനെതിരായ പരോക്ഷ വിമര്‍ശനമുള്ളത്. കേസില്‍ അറസ്റ്റിലായ ഗഗന്‍ ധവാന്‍, വായ്പ നല്‍കുന്ന കാലത്തെ അധികാര കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണെന്ന് ട്വീറ്റ് വ്യക്തമാക്കുന്നു.
2004-12 കാലഘട്ടത്തില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് സ്റ്റെര്‍ലിങ് ബയോടെക് എന്ന ഔഷധ നിര്‍മ്മാണ കമ്പനിയെക്കുറിച്ച് തങ്ങള്‍ അന്വേഷിച്ചുവെന്നും ആരോപണവിധേയരുടെ 4703 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും സ്ഥാപനത്തിന്റെ ഉടമകളായ നിതിന്‍ സന്ദേശര, ചേതന്‍ സന്ദേശര തുടങ്ങിയവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുകള്‍ പുറത്തിറക്കി. ഗഗന്‍ ധവാന്‍ ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ധവാന് വായ്പ അനുവദിച്ച സമയത്തെ അധികാരകേന്ദ്രവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഇഡിയുടെ ട്വീറ്റ് വ്യക്തമാക്കുന്നു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം വായ്പാതട്ടിപ്പു നടത്തി മുങ്ങിയ വ്യവസായികളുടെ കാര്യം ചര്‍ച്ചയാകുന്ന ഘട്ടത്തിലാണ് ഗഗന്‍ ധവാനെയും അന്നു അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെയും കൂട്ടിക്കെട്ടി ഇഡിയുടെ അസാധാരണമായ ട്വിറ്റര്‍ സന്ദേശം പുറത്തുവന്നിട്ടുള്ളത്.
Post Your Comments