Latest NewsKerala

ചിന്ത ജെറോമിന്റെ ‘ചങ്കിലെ ചൈന’ക്ക് ട്രോളുമായി സോഷ്യൽ മീഡിയ

മുഖ്യമന്ത്രി പ്രകാശകര്‍മ്മം നിര്‍വ്വഹിക്കുന്ന ഫോട്ടോ ചിന്താ ജെറോം തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ചൈനയെ പുകഴ്ത്തി യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പുസ്തകം ‘ചങ്കിലെ ചൈന’ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. അമേരിക്കയിലെ ചികിത്സ കഴിഞ്ഞെത്തിയതിന് പിറകെയാണ് ചിന്താ ജെറോം മുഖ്യമന്ത്രിയെ കണ്ട് പുസ്തകം പ്രകാശനം ചെയ്തത്. സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകലക്ക് പുസ്തകം നല്‍കിയ മുഖ്യമന്ത്രി പ്രകാശകര്‍മ്മം നിര്‍വ്വഹിക്കുന്ന ഫോട്ടോ ചിന്താ ജെറോം തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ചൈനയെ പുക്‌ഴ്ത്തിയുള്ള പുസ്തകത്തെ കുറിച്ചുള്ള പോസ്റ്റിന് താഴെ നിരവധി പേര്‍ ട്രോളുകളുമായി എത്തി. നിരവധി വിമര്‍ശനങ്ങളാണ് പോസ്റ്റിന് ലഭിച്ചത്. ഇന്ത്യയെ പരമാവധി ദ്രോഹിക്കുന്ന ചൈനയെ ചങ്കായി കരുതുന്ന ദേശസ്‌നേഹം എന്നാണ് ചിലരുടെ പരിഹാസം. ചൈനയിലേക്ക് ചിന്ത നടത്തിയ യാത്രയുടെ ഓര്‍മ്മ പുസ്തകമാണ് ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ‘ചങ്കിലെ ചൈന’. പ്രളയകാലത്തു കേരളത്തിന് കരുത്തായ യുവതയ്ക്ക് ഈ പുസ്തകം സമര്‍പ്പിക്കുന്നുവെന്ന് ചിന്ത ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button