ബിഗ് ബോസ് മലയാളം ഗ്രാന്‍ഡ് ഫിനാലെയിൽ എത്തി നിൽക്കുകയാണ്. സാബു, പേര്‍ളി, ശ്രീനിഷ്, ഷിയാസ്, അതിഥി, സുരേഷ് എന്നിവരാണ് ഫൈനലിലെത്തിയിരിക്കുന്ന മത്സരാര്‍ത്ഥികള്‍. സാബു മോന്‍ അല്ലെങ്കില്‍ പേളി ഇവരില്‍ ഒരാള്‍ വിജയിക്കുമെന്നാണ് മിക്കവരുടെയും അഭിപ്രായം. ബിഗ് ബോസിലെത്തുന്നതിന് മുന്‍പും അതിന് ശേഷവുമുള്ള സാബുവിനെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സാബുവിന്റെ ഭാര്യ സ്നേഹ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നത്.
സൗഹൃദങ്ങളാണ് സാബുവിന്റെ ബലഹീനത. ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒരിക്കല്‍ സാബുവിന്റെ സുഹൃത്തായാല്‍ പിന്നീട് ഒരിക്കലും ആ സൗഹൃദം മുറിഞ്ഞ് പോകില്ല. ബിഗ് ബോസില്‍ നിന്നും പുറത്തായവർ സാബുവിനെക്കുറിച്ച് പറയുന്നത് അതുകൊണ്ടാണ്. ഷോ കണ്ടതിന് ശേഷം ഒരുപാട് പേര്‍ സാബുവിനോടുള്ള ഇഷ്ടം കൊണ്ട് ഫേസ്ബുക്കില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നു. കുറിപ്പുകള്‍ എഴുതുന്നു. സാബുവിന് വോട്ട് ചെയ്യുന്നു. ഇതൊന്നും സാബുവോ ഞങ്ങളോ പ്രതീക്ഷിച്ചതല്ല. പുറത്തിറങ്ങി ഇക്കാര്യമറിയുമ്പോൾ സാബു സന്തോഷിക്കുമെന്ന് ഉറപ്പാണെന്നും സ്നേഹ പറയുന്നു.
കുടുംബത്തിനും ബന്ധങ്ങള്‍ക്കും വലിയ വില കൊടുക്കുന്ന കുടുംബവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് സാബു. ഒരു നല്ല ഫാമിലിമാന്‍. അങ്ങനെ ഒരാള്‍ക്ക് ഹിമയുടെ ഭാഗത്ത് നിന്നുള്ള പെരുമാറ്റം സുഖകരമായി തോന്നില്ല. പ്രണയം എന്ന പേരില്‍ ഒരു നാടകമാണ് ഹിമ നടത്തിയതെന്ന് പ്രേക്ഷകര്‍ക്കെല്ലാം മനസിലായതാണ്. ആ കളിയില്‍ സാബു വീഴില്ല എന്ന് എനിക്ക് പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ ഇടയ്ക്കുണ്ടായ ചുംബനരംഗവും പിന്നീട് വഴക്കുണ്ടാക്കാന്‍ വേണ്ടി ഹിമയുടെ ഭാഗത്ത് നിന്നും മനപൂര്‍വ്വമുണ്ടായ പ്രകോപനവും എന്നെ മാനസികമായി ഒരുപാട് തളർത്തി. നഷ്ടപ്പെടുമോ എന്ന് പേടിയില്ലാതെ, തിരിച്ചൊന്നും ആഗ്രഹിക്കാതെ, ഒരാള്‍ മറ്റൊരാളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന അവസ്ഥയാണ് പ്രണയമെന്ന് സാബു ഒരിക്കൽ പറഞ്ഞതാണ്. അതുതന്നെയാണ് എന്റെയും അഭിപ്രായം. രഞ്ജിനിയും സാബുവും തമ്മിലുള്ള സൗഹൃദം പ്രേക്ഷകരെ പോലെ തന്നെ ഞാനും ഒരുപാട് ആസ്വദിച്ചിരുന്നു. അതില്‍ ഒരു സത്യസന്ധതയും ആത്മാര്‍ത്ഥയും ഉള്ളതായി തോന്നി. സ്വന്തം വ്യക്തിത്വമോ നിലപാടുകളോ പണയം വെക്കാതെ, പരസ്പരം മനസിലാക്കിയ സുഹൃത്തുക്കളാണവര്‍. ഇപ്പോള്‍ എന്റെ വളരെ അടുത്ത സുഹൃത്താണ് രഞ്ജിനിയെന്നും സ്നേഹ വ്യക്തമാക്കുന്നു.
Post Your Comments