KeralaLatest News

‘അവൾ നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ’: മകളെ കുറിച്ച് ബാലഭാസ്‌കര്‍ അവസാനമായി തന്നോട് പറഞ്ഞ വാക്കുകൾ ഓർമ്മിച്ച് സുഹൃത്ത്

ബാല ഭാസ്‌കറിനും ഭാര്യ ലക്ഷ്മീക്കും 16 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് തേജസ്വിനിയെ ലഭിച്ചത്

തൃശ്ശൂര്‍: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതായും മകൾ തേജസ്വിനി മരിച്ചതായുമുള്ള വാർത്ത കണ്ണീരോടെയാണ് കേരളം കേട്ടത്. ബാല ഭാസ്‌കറിനും ഭാര്യ ലക്ഷ്മീക്കും 16 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് തേജസ്വിനിയെ ലഭിച്ചത്. മകൾ നഷ്ടപ്പെട്ട വിവരം ഇവർ അറിഞ്ഞിട്ടില്ല. ഇതിനിടെ തേജസ്വിനിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച്‌ കൊണ്ട് ബാലഭാസ്‌കറിൻറെ സുഹൃത്ത് ഫിറോസ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പ്രളയ സമയത്തു ബാലുചേട്ടന്‍ വിളിച്ചിരുന്നു. ഡാ, നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട്. ഞാനും കൂടാം എന്റെ വയലിനുമായി. ക്യാംപുകളില്‍ വന്ന് അവരെയൊക്കെ ഒന്നു ഉഷാറാക്കാം എന്ന് പറഞഞ്ഞ ഫോൺ വെക്കാൻ തുടങ്ങുമ്പോഴാണ് മോളെന്ത് ചെയ്യുന്നു എന്ന് ചോദിച്ചത്. നെഞ്ചിൽ കിടന്നു തലകുത്തി മറിയുവാ എന്നായിരുന്നു മറുപടിഎണ്ണും ഫിറോസ് വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കോളേജ് പഠനകാലത്ത് ഏറ്റവുംഅടുപ്പമുള്ള ജ്യേഷ്‌ഠ സഹോദരനായിരുന്നു ബാലുച്ചേട്ടൻ .കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങൾ യുവജനോത്സവവേദികളിൽ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു !റേഡിയോയിൽ എത്തുമ്പോൾ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചവരിൽ ഒരാൾ .ആ സ്നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു ,18 വർഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയിൽ സർജറി മുറിയിൽ ഉള്ളത് !വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകൾ ഞാനും കേട്ടു .ചേച്ചി അപകട നിലതരണംചെയ്തു .ബാലുച്ചേട്ടൻ സ്‌പൈനൽ കോഡ് ന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ് .ബിപി ഒരുപാട് താഴെയും ,എല്ലുകൾ ഒടിഞ്ഞ അവസ്ഥയിലുമാണത്രെ !സര്ജറിക്ക് കയറ്റിയിട്ടുണ്ട് .മലയാളക്കരയുടെ മുഴുവൻ പ്രാർത്ഥനകളുണ്ട് .ബാലുച്ചേട്ടൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ .പ്രളയ സമയത്തു ചേട്ടൻ വിളിച്ചിരുന്നു .-ഡാ ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട് .ഞാനും കൂടാം എന്റെ വയലിനുമായി .ക്യാമ്പുകളിൽ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോൾ മോളെന്തെയ്യുന്നു ചേട്ടാ ന്ന് ചോദിച്ചതോർക്കുന്നു .നെഞ്ചിൽ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി .മനസ്സിലെ നോവായി കുഞ്ഞാവ പോയി .ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോൾ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
ആകെ സങ്കടം ,ആധി .
എത്രയും വേഗം ഭേദമാകട്ടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button