ചിത്രങ്ങള്‍ സെലക്ട് ചെയ്യുന്നതിലെ മിടുക്കാണ് നടി കനിഹയെ മലയാളികളുടെ പ്രിയതാരമാക്കി മാറ്റിയത്. പഴശ്ശി രാജയും, ഭാഗ്യ ദേവതയും, സ്പിരിറ്റും കനിഹയുടെ അഭിനയ ചാരുത ദൃശ്യമായ സിനിമകളാണ്, സിനിമ നല്‍കിയ സന്തോഷത്തിനപ്പുറം ഒരിക്കലും മറക്കാന്‍ കഴിയാത്ത ഹോസ്പിറ്റല്‍ വാസത്തിന്റെ ചുരുളഴിക്കുകയാണ് താരം.
‘എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും പ്രധാന കാര്യമാണ് ഋഷി. അമേരിക്കയിലെ ആശുപത്രിയില്‍ സുഖ പ്രസവമായിരുന്നു. പ്രസവിച്ച ശേഷം അവനു ഹൃദയത്തില്‍ ഒരു ചെറിയ തകരാറ് കണ്ടു ഞങ്ങളാരും പ്രതീക്ഷിച്ചില്ല, എന്റെ കയ്യില്‍ കുട്ടിയെ തന്നു തിരികെ കൊണ്ട് പോയി. ഓപ്പറേഷന്‍ കഴിഞ്ഞു അന്‍പത് ദിവസം ഐസിയുവില്‍ കിടന്നു. വേറെ ഒരു അമ്മയ്ക്കും ഇങ്ങനെയൊരു അനുഭവം വരാതിരിക്കട്ടെ, ഓപ്പറേഷന്‍ കഴിഞ്ഞു വന്നപ്പോള്‍ അവനെ നോക്കിയാല്‍ നമുക്ക് ആത്മവിശ്വാസം കിട്ടുന്നത് പോലെയായിരുന്നു. അമ്മ വിഷമിയ്ക്കണ്ട ഞാന്‍ തിരിച്ചു വരുമെന്ന് പറയുന്ന പോലെ’, മാതൃത്വ സ്നേഹത്തിന്റെ വൈകാരികതയോടെ കനിഹ പറഞ്ഞു നിര്‍ത്തുന്നു.
കടപ്പാട് ; ഗൃഹലക്ഷ്മി
Post Your Comments