കൊച്ചി: എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതക കേസിൽ ആദ്യ കുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഭിമന്യു കൊല്ലപ്പെട്ട് 86 ദിവസമാകുമ്ബോഴാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.കേസിൽ പിടിയിലായ 16 പേരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. ഒന്നാം പ്രതി കാമ്ബസ് ഫ്രണ്ട് കോളേജ് യൂണിറ്റ് സെക്രട്ടറിയായ ജെ.ഐ. മുഹമ്മദും രണ്ടാംപ്രതി കാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആരിഫ് ബിന്‍ സലിമുമാണ്.
അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത് എറണാകുളം മരട് നെട്ടൂര്‍ മസ്ജിദ് റോഡില്‍ മേക്കാട്ട് വീട്ടില്‍ സഹലാണെന്ന് (21) അന്വേഷണസംഘം വ്യക്തമാക്കി. ഒളിവില്‍ കഴിയുന്ന ഇയാളുള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 30 പ്രതികളാണ് കേസിലുള്ളത്. മറ്റു പ്രതികള്‍ പിടിയിലാകുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം നല്‍കും. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ അക്രമത്തില്‍ നേരിട്ടു പങ്കെടുത്ത പ്രതികള്‍ക്കും സ്വാഭാവിക ജാമ്യം ലഭിക്കും. അതിനാലാണ് പിടിയിലായവര്‍ക്കെതിരെ വേഗത്തില്‍ കുറ്റപത്രം നല്‍കിയത്.
Post Your Comments