Latest NewsIndia

ആധാർ കേസ് : സുപ്രധന വിധി നാളെ അറിയാം

ന്യൂ ഡൽഹി : ആധാർ കേസിൽ സുപ്രധന വിധി നാളെ അറിയാം. ഭരണഘടന സാധുത ചോദ്യം ചെയ്‌തുള്ള ഹർജിയില്‍ സുപ്രീം കോടതി   ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക്ക. എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്‌ജിമാര്‍. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാര്‍. 38 ദിവസത്തെ വാദമാണ്  നടന്നത്.

കേന്ദ്ര സർക്കാരിന് ഏറെ നിർണ്ണായകമായിരിക്കും വിധി. ആധാര്‍ പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച 27 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button