യുഎഇ: മൊബൈലിൽ കളിക്കുന്നതിനിടെ ബാൽക്കണിയിൽ നിന്ന് താഴെ വീണ് നാല് വയസുകാരൻ മരിച്ചു. അജ്മനിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു അപകടം ഉണ്ടായത്. കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നുമാണ് കുട്ടി താഴേയ്ക്ക് വീണത്. സംഭവ സമയം കുട്ടിയുടെ അമ്മ ഫ്ലാറ്റിലുണ്ടായിരുന്നു. എന്നാൽ ഇളയ മകളെ ഉറക്കുന്നതിനിടെ മകനെ ശ്രദ്ധിക്കാനായിരുന്നില്ല.
അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുനബിനില്ല. വീഴ്ചയിൽ കുട്ടിക്ക് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ മറ്റൊരു അസ്വാഭാവികതയും ഇല്ലെന്നാണ് പ്രാഥമിക നിഗമനം. മൊബൈലിൽ കളിക്കുന്നതിനിടെ കാൽ തെറ്റി കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Post Your Comments