KeralaLatest News

മഞ്ഞ അലര്‍ട്ട് : 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

പത്തനംതിട്ട•കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 25 ) മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ഇന്നലെ (24) മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം. മഴക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് വിവിധ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പരുകള്‍: കളക്ടറേറ്റ് – 0468 2322515, 2222515, 8078808915, താലൂക്ക് ഓഫീസ് കോഴഞ്ചേരി – 0468 2222221, താലൂക്ക് ഓഫീസ് അടൂര്‍- 04734 224826, താലൂക്ക് ഓഫീസ് കോന്നി- 0468 2240087, താലൂക്ക് ഓഫീസ് റാന്നി- 04735 227442, താലൂക്ക് ഓഫീസ് മല്ലപ്പള്ളി- 0469 2682293, താലൂക്ക് ഓഫീസ് തിരുവല്ല- 0469 2601303.

shortlink

Related Articles

Post Your Comments

Related Articles


Back to top button