ന്യൂഡല്‍ഹി: ദമ്പതികള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ ഭര്‍ത്താവിന്‍റെ നാക്ക് കടിച്ചു മുറിച്ച ഭാര്യ അറസ്റ്റില്‍. ഡല്‍ഹി റാന്‍ഹോള സ്വദേശിയായ കരണ്‍ സിംഗിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയില്‍ ദമ്പതികള്‍ തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയും ഇതിനുശേഷം ഭാര്യയെ അനുനയിപ്പിക്കാന്‍ കരണ്‍ ചുംബനം നല്‍കാന്‍ ശ്രമിച്ചപ്പോഴാണ് നാക്ക് കടിച്ചു മുറിച്ചത്.
കരണിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രീയ നടത്തിയെങ്കിലും സംസാരശേഷി തിരികെ കിട്ടാന്‍ സാധ്യത കുറവാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. കരണിന്‍റെ നിലവിളികേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് വിവരം പോലീസില്‍ അറിയിച്ചത്.
2016ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. അറസ്റ്റിലായ യുവതി എട്ടുമാസം ഗര്‍ഭിണിയുമാണെന്ന് പോലീസ് അറിയിച്ചു. തെരുവ് കലാകാരനാണ് കരണ്‍.
Post Your Comments