ഉറക്കെ ഹോണടിച്ച്, വിളിച്ച് കൂവി ഇങ്ങനെയൊക്കെയാണ് സാധാരണ മീൻ വിൽപ്പന ഏറെക്കുറെ നാം കണ്ടിട്ടുള്ളത് . എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തനാവുകയാണ് തൃപ്പൂണിത്തുറ സ്വദേശി അനൂപ്.
നാട് മുഴുവൻ നടന്ന് വിളിച്ച് കൂവാതെ, വാട്സാപ്പ് വഴി ഈ ചെറുപ്പക്കാരൻ മീൻ വിത്പന നടത്താമെന്ന് കണ്ടുപിടിച്ചിരിക്കുന്നു, അതും സ്റ്റാറ്റസ് മാറ്റി. കേൾക്കുമ്പോൾ അത്ര രസമൊന്നും തോന്നില്ലെങ്കിലും സംഗതി ക്ലിക്കായി കഴിഞ്ഞു.
കഴിഞ്ഞ നാല് കൊല്ലക്കാലമായി മീന്‍ കച്ചവടം വരുമാന മാര്‍ഗ്ഗമാക്കിയ അനൂപിന്റെ ഇപ്പോഴത്തെ മീന്‍വില്‍പ്പന വാട്സ് ആപ് വഴിയാണ്. കൃത്യമായി പറഞ്ഞാല്‍ വാട്സ് ആപ് സ്റ്റാറ്റസ്. എന്നും രാവിലെ തന്റെ കൈവശമുള്ള മീനുകളുടെ ഫോട്ടോകളുമായി അനൂപ് വാട്സ് ആപ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യും അനൂപ്.
പെടയ്ക്കണ മീനകളുടെ സ്റ്റാറ്റസ് കാണുന്ന കസ്റ്റമേഴ്സ് അപ്പോള്‍ തന്നെ ഓര്‍ഡര്‍ നല്‍കുകയും ചെയ്യും. ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അനൂപ് മത്സ്യം നേരിട്ട് എത്തിച്ച് കൊടുക്കും. ‘സ്റ്റാറ്റസ് ബിസിനസ്’ ആരംഭിച്ചതില്‍ പിന്നെ കസ്റ്റമേഴ്സിനെ തേടി പോകേണ്ടി വന്നിട്ടില്ല, അവരെന്നെ തേടി വരികയായിരുന്നുവെന്ന് അനൂപ് പറയുന്നു. എണ്ണൂറോളം പേരാണ് വാട്സ് ആപ് കസ്റ്റമേഴ്സായി അനൂപിന് ഇപ്പോഴുള്ളത്.
മഹാരാജാസ് കോളേജില്‍ നിന്ന് സംസ്കൃതത്തില്‍ ബിരുദമെടുത്തയാളാണ് അനൂപ്. പഠനം കഴിഞ്ഞതിന് പിന്നാലെ ഗള്‍ഫില്‍ പോകാന്‍ ശ്രമിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. പണം നഷ്ടപ്പെടുകയും ചെയ്തു. ജീവിതത്തിലെ ഈ പ്രതിസന്ധി ഘട്ടത്തിലാണ് മത്സ്യത്തൊഴിലാളിയായ അമ്മയോടൊപ്പം മത്സ്യ കച്ചവടത്തിന് അനൂപ് ഇറങ്ങുന്നത്. പേട്ടയിലാണ് അനൂപ് അമ്മയോടൊപ്പം ചേര്‍ന്ന് മീന്‍ വില്‍പ്പന ആരംഭിക്കുന്നത്. നാലഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് സ്റ്റാറ്റസ് പരീക്ഷണം ആരംഭിക്കുകയും ചെയ്തു. അതോടെ അനൂപിന്റെ കസ്റ്റമേഴ്സ് ഇരട്ടിയായി. വാട്സ് ആപ് സ്റ്റാറ്റസ് കണ്ട് ആവശ്യപ്പെടുന്നവര്‍ക്ക് മീന്‍ വൃത്തിയാക്കിയും അനൂപ് എത്തിക്കും. അനൂപ് ഫിഷ് കോര്‍ണര്‍ എന്ന ഫെയ്സ് ബുക്ക് പേജ് വഴിയും അനൂപ് മത്സ്യം വില്‍ക്കുന്നുണ്ട്.
Post Your Comments