Latest NewsIndia

ആൾക്കൂട്ട അക്രമത്തിനെതിരെ സുപ്രീം കോടതി

ആൾക്കൂട്ട അക്രമം നടത്തുന്നവർ നിയമപരമായ പ്രത്യാഘാതം അനുഭവിച്ചറിയണം

ന്യൂഡൽഹി: ആൾക്കൂട്ട അക്രമത്തിനെതിരെ സുപ്രീം കോടതി.രാജ്യത്ത് ആൾക്കൂട്ട അക്രമം നടത്തുന്നവർ നിയമപരമായ പ്രത്യാഘാതം അനുഭവിച്ചറിയണമെന്നും നിയമം കൈയിലെടുത്താൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് ജനങ്ങൾ ഉറപ്പായും തിരിച്ചറിയണമെന്നും ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ അധ്യക്ഷരായ ബെഞ്ച് നിരീക്ഷിച്ചു.

എട്ടു സംസ്ഥാനങ്ങൾ ആൾക്കൂട്ട അക്രമം തടയാൻ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു. ആൾക്കൂട്ട കൊലപാതകങ്ങളിൽ നടപടിയെടുത്തതിനെക്കുറിച്ച് സംസ്ഥാനങ്ങൾ വിശദ റിപ്പോർട്ട് നൽകാത്തതിൽ കോടതിയലക്ഷ്യമാവശ്യപ്പെട്ടുള്ള ഹർജികളിലാണ് നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button