തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്കായി ദിവസവൃത്തിക്കായുള്ള ഉപജീവന പാക്കേജുകള്‍ നടപ്പില്‍ വരുത്തുന്നതിനായി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് പ്രയത്നം ഉണ്ടാകുമെന്നും പത്തു ദിവസത്തിനകം ഉപജീവന വികസന പാക്കേജ് തയാറാക്കി സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി വിജയന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍.
ദുര്‍ബലവിഭാഗക്കാര്‍ക്കായിരിക്കും ആദ്യ പരിഗണന . മുന്‍ഗണനാകാര്‍ഡുടമകള്‍, തൊഴിലുറപ്പ് പദ്ധതിയില്‍ ജോബ് കാര്‍ഡുള്ളവര്‍, അഗതികള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. പുനര്‍നിര്‍മ്മാണത്തെക്കാളും പുനരധിവാസത്തിനായിരിക്കും പ്രാമുഖ്യമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments