Latest NewsInternational

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ പ്രതിഷേധം ശക്തം

പെന്‍ഷന്‍പ്രായം ഉയര്‍ത്തണമെന്ന തീരുമാനത്തിൽ നിന്ന്

മോസ്‌കോ: പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആയിരക്കണക്കിനുപേരാണ് കഴിഞ്ഞ ദിവസം മോസ്‌കോ നഗരത്തിൽ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും മറ്റ് ഇടതുസംഘടനകളും സംയുക്തമായാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

പെന്‍ഷന്‍പ്രായം ഉയര്‍ത്തണമെന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിൻതിരിയണമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഗെന്നഡി യുഗാനോവ് പറഞ്ഞു. സർക്കാർ തീരുമാനത്തിനെതിരെ വൻ പ്രതിഷേധമാണ് റഷ്യയില്‍ നടക്കുന്നത്. 2028 ഓടെ പുരുഷന്മാരുടെ പെന്‍ഷന്‍ പ്രായം 60ല്‍നിന്ന് 65 ആക്കാനും സ്ത്രീകളുടേത് 2034 ഓടെ 55ല്‍നിന്ന‌് 60 ആക്കാനുമാണ് പുതിയ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button