കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ആയുഷ്മാന്‍ പദ്ധതി കേരളത്തില്‍ വേണ്ടെന്നുവെക്കാനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഈ പദ്ധതിയുടെ ഗുണം കേരളീയര്‍ക്കും കിട്ടുന്നതിനെ എന്തിനാണ് കേരളസര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം വേണമെന്ന ആവശ്യവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത്തരം ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരളത്തിലെ പാവപ്പെട്ടവരെല്ലാം രോഗം വന്നാല്‍ അങ്ങയെപ്പോലെ അമേരിക്കയില്‍ പോയി ചികിത്സിക്കാന്‍ വകയുള്ളവരാണെന്നാണോ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ താങ്കള്‍ ധരിച്ചുവച്ചിരിക്കുന്നത്? അതോ ഇവിടെ പാവങ്ങളാരും ഇല്ലെന്നാണോ. രണ്ടരക്കൊല്ലം കൊണ്ടു താങ്കള്‍ ആര്‍ക്കും ചികിത്സാസഹായം വേണ്ടാത്ത നിലയിലേക്ക് ഈ നാടിനെ എത്തിച്ചു എന്നാണോ ജനം കരുതേണ്ടത്. അതല്ല അഞ്ചുലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന വേറെ ഏതെങ്കിലും പദ്ധതി താങ്കള്‍ ഇവിടെ തുടങ്ങിയിട്ടുണ്ടോ? ആയുഷ്മാന്‍ പദ്ധതി കേരളത്തില്‍ വേണ്ടെന്നുവെക്കാനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. ഈ പദ്ധതിയുടെ ഗുണം കേരളീയര്‍ക്കും കിട്ടുന്നതിനെ എന്തിനാണ് കേരളസര്‍ക്കാര്‍ എതിര്‍ക്കുന്നത്? ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ആരോഗ്യസുരക്ഷാ പദ്ധതിയാണിത്. അത് വെറുതേ വേണ്ടെന്നു വെക്കാന്‍ നിങ്ങള്‍ക്കെന്താണവകാശം. നിലപാട് തിരുത്തുന്നതാണ് സര്‍ക്കാരിനു നല്ലത്. ഇല്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ഇക്കാര്യത്തിലുണ്ടാവും.
Post Your Comments