പാട്ന: മുന്‍ മേയറെയും ഡ്രൈവറേയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാറിലെ മുസഫര്‍പൂരിലെ മുന്‍ ജില്ലാ മേയറാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ബനാറസ് ബാങ്ക് ചൗവ്കിന് സമീപത്ത് വച്ചാണ് മുന്‍ മേയറായ സമീര്‍ കുമാറിനെയും ഡ്രൈവറേയും എ.കെ 47 ഉപയോഗിച്ച് വെടിവച്ചത്. പതിനേഴോളം തവണ വെടിവച്ചുവെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് വെച്ച് ആറ് വെടിയുണ്ടകള്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Post Your Comments