റിയാദ്: ചരിത്രത്തില്‍ ആദ്യമായി സൗദി അറേബ്യയിൽ രാത്രിയില്‍ പ്രധാന ബുള്ളറ്റിന്‍ അവതരിപ്പിക്കുന്ന വനിതാവാര്‍ത്ത അവതാരികയായി വീം അല്‍ ദഖീല്‍ എത്തുന്നു. സൗദി ദേശീയ ചാനലായ ടി.വി വണ്ണിനായാണ് ഖദീല്‍ വാര്‍ത്ത അവതരിപ്പിച്ചത്.
2016ല്‍ ജുമാന അല്‍ഷഹ്മി പ്രഭാതവാര്‍ത്ത അവതരിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് മറ്റൊരു വനിത സൗദിയില്‍ വാര്‍ത്ത അവതരിപ്പിക്കുന്നത്. അല്‍ ദഖീല്‍ ട്വിറ്ററില്‍ വാര്‍ത്ത വായിക്കുന്നതിന്റെ ചിത്രം ചാനല്‍ തന്നെ പങ്കുവെച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വന്‍ സ്വീകരണമാണ് പുതിയ മാറ്റത്തിന് ലഭിക്കുന്നത്.
സല്‍മാന്‍ രാജകുമാരന്റെ ‘വിഷന്‍ 2030’ന്റെ ഭാഗമായി തൊഴിലിടങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സൗദിയുടെ പുതിയ നടപടി. സ്തീകള്‍ക്ക് ലൈസന്‍സ് എടുക്കാനും ഫുട്ബോള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാനും അനുമതി ലഭിച്ചതിന് പിന്നാലെയാണ് ചരിത്രപരമായ പുതിയ കാല്‍വെപ്പ്
Post Your Comments