ദുബായ്: 2020ലെ ദുബായ് എക്സ്‌പോയുടെ പ്രധാന ആകർഷണമാകാനൊരുങ്ങി ഓപ്പർച്യുണിറ്റി പവിലിയൻ. ഭാഷാ ദേശ വ്യത്യാസമില്ലാതെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പല പ്രായക്കാരുടെയും അനുഭവങ്ങൾ സമാഹരിക്കുകയാണ് ഓപ്പർച്യുണിറ്റി പവിലിയന്റെ പ്രധാന ലക്ഷ്യം. സന്ദർശകരെ വരവേൽക്കുക. ഭക്ഷണ, റീട്ടെയിൽ സ്ഥാപനങ്ങൾ, വിനോദ പരിപാടികൾ തുടങ്ങിയവയും ഇവിടെ ഉണ്ടാകും.
പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ടാണ് പവിലിയൻ നിർമ്മിക്കുന്നത്. 2500 ടൺ കല്ലും മരവും കയറും ഇതിനായി ഉപയോഗിക്കും. 111 കിലോമീറ്റർ നീളമുള്ള പിരിച്ച കയർ ഉപയോഗിച്ചാണ് പവിലിയന്റെ സ്പൈറൽ ആകൃതിയിലുള്ള മേലാപ്പ് നിർമിക്കുന്നത്. എക്സ്‌പോയിലെത്തുന്ന ഓരോ സന്ദർശകനെയും പ്രചോദിപ്പിക്കാനും പുതിയ സാധ്യതകൾ തേടാൻ പ്രേരിപ്പിക്കാനും കഴിയുംവിധം അവസരങ്ങളുടെ പവലിയൻ സജ്ജമാക്കുമെന്ന് ഇന്റർനാഷണൽ പാർട്ടിസിപ്പന്റ്‌സ് ഡയറക്ടർ മാഹാ അൽ ഗർഗാവി വ്യക്തമാക്കി.
Post Your Comments