Latest NewsIndia

ഡോക്ടർ കഫീൽ ഖാനെ പോലീസ് വിട്ടയച്ചു

ലക്നൗ : ഉത്തർപ്രദേശിലെ ബഹ്‌റായിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സ തടസ്സപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റുചെയ്ത് ശിശുരോഗ വിദഗ്ദ്ധൻ ഡോക്ടർ കഫീൽ ഖാനെ പോലീസ് വിട്ടയച്ചു. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് ശനിയാഴ്ച പോലീസ് വിട്ടയച്ചത്. അജ്ഞാത പനി ബാധിച്ച് ബഹ്‌റായിച്ച് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെ പരിശോധിക്കുന്ന ഡോക്ടർമാരുമായി വാക്കുതർക്കമുണ്ടാക്കി ചികിത്സ വൈകിപ്പിച്ചുവെന്ന കാരണത്താലായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button