KeralaLatest News

വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക് : ഇത്തരം കോളുകൾ വന്നാൽ സൂക്ഷിക്കുക !

ഈ സൈറ്റിലൂടെ വീട്ടമ്മ ഇടയ്ക്കിടെ സാധനങ്ങൾ വാങ്ങാറുണ്ട്

കോഴിക്കോട് : കേരളത്തിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഓൺലൈനായി സാധനം വാങ്ങിയവരുടെ പേരുകൾ നറുക്കിട്ടപ്പോൾ കാർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞു കബളിപ്പിക്കുന്ന ഉത്തരേന്ത്യൻ സംഘങ്ങളാണ് കേരളത്തിൽ സജീവമാകുന്നത്.

കഴി‍ഞ്ഞ ദിവസം കോഴിക്കോട് ചേവായൂർ സ്വദേശിനിയായ വീട്ടമ്മയുടെ ഫോണിലേക്ക് രാജ്യത്തെ പ്രമുഖ ഓൺലൈൻ മാർക്കറ്റിങ് സൈറ്റ് നടത്തിയ നറുക്കെടുപ്പിൽ കാർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞു ഒരു കോൾ വന്നിരുന്നു. എന്നാൽ തട്ടിപ്പ് മനസിലാക്കിയ വീട്ടമ്മ ചതിയിൽപ്പെട്ടില്ല.

ഡൽഹിയിൽനിന്നാണു വിളിക്കുന്നതെന്നു പറഞ്ഞു സ്വയം പരിചയപ്പെടുത്തിയശേഷമായിരുന്നു തട്ടിപ്പ് നടത്തിയ ആളുടെ സംഭാഷണം.  ഈ സൈറ്റിലൂടെ വീട്ടമ്മ ഇടയ്ക്കിടെ സാധനങ്ങൾ വാങ്ങാറുണ്ട്. സമ്മാനമായി ലഭിച്ച കാർ വേണ്ടെങ്കിൽ അതിനു തുല്യമായ തുക നൽകാമെന്നും ഹിന്ദിയിൽ സംസാരിച്ച തട്ടിപ്പുകാരൻ വാഗ്ദാനം നൽകി.

വിശ്വാസ്യത ഉറപ്പുവരുത്താൻ തട്ടിപ്പുകാരൻ തന്റെ തിരിച്ചറിയൽ രേഖയും ആഡംബര കാറിന്റെ ചിത്രവും വാട്സാപ്പിലൂടെ അയച്ചു. അക്കൗണ്ട് നമ്പർ നൽകണമെന്നും റജിസ്ട്രേഷൻ ഫീസായി 16,500 രൂപ നൽകുകയും ചെയ്യണമെന്നു പറഞ്ഞതോടെ വീട്ടമ്മ അപകടം ,മനസിലാക്കി. പിടികൂടുമെന്ന് മനസിലാക്കിയ ഇയാൾ ഫോൺ സംഭാഷണം അവസാനിപ്പിച്ചശേഷം വാട്സാപ്പിൽ പങ്കുവച്ച ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button