റാസല്‍ഖൈമ: ഉറക്കത്തിനിടെ വെപ്പുപല്ല് അബദ്ധത്തില്‍ വിഴുങ്ങിയ സ്ത്രീയുടെ ജീവന്‍ ശസ്ത്രക്രിയ നടത്തി രക്ഷിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയിലൂടെ പല്ല് പുറത്തെടുത്തതിനാലാണ് ജീവന്‍ രക്ഷിക്കാനായത്. യുവതിയുടെ അന്നനാളത്തിന്റെ മദ്ധ്യഭാഗത്ത് പല്ല് കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ.മറിയം അല്‍ ഖത്തരി പറഞ്ഞു.
യു.എ.ഇയിലെ റാസല്‍ഖൈമയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രി പല്ല് ഊരിവയ്ക്കാതെ ഉറങ്ങാന്‍ കിടന്ന് 38കാരിയായ ഫിലിപ്പിനോ സ്ത്രീയുടെ ജീവനാണ് രക്ഷിച്ചത്. രാത്രി ഉറക്കം ഞെട്ടിയപ്പോള്‍ അസ്വസ്ഥതയും ദാഹവും തോന്നി എണീറ്റ് വെള്ളം കുടിച്ചപ്പോഴാണ് പല്ല് വിഴുങ്ങിപ്പോയ കാര്യമറിഞ്ഞതെന്ന് സ്ത്രീ പിന്നീട് പറഞ്ഞു.
ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 മിനിറ്റിനുള്ളില്‍ നടത്തിയ എന്‍ഡോസ്‌കോപി ശസ്ത്രക്രിയയിലൂടെ കൃത്രിമ പല്ല് പുറത്തെടുത്ത് ജീവന്‍ രക്ഷിക്കുകയായിരുന്നു.
Post Your Comments