Latest NewsInternational

പശ്ചിമാഫ്രിക്കന്‍ രാജ്യം ബുര്‍ക്കിനോ ഫാസോയില്‍ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്ന് പേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

ഡജ്‌ബോ നഗരത്തിലെ ഇനാറ്റ ഖനിയിലെ തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയത്

ഉദാഡുഗോ: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്ന് പേരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി. ഡജ്‌ബോ നഗരത്തിലെ ഇനാറ്റ ഖനിയിലെ തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയത്.

ഇന്ത്യക്കാരന് പുറമെ പ്രദേശവാസിയായ ഒരാളെയും ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനേയുമാണ് തട്ടിക്കൊണ്ടു പോയത്. പ്രാദേശിക ജിഹാദി ഗ്രൂപ്പുകളാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവരെ മാലിയിലേക്ക് കടത്തിയതായി സംശയമുണ്ട്.

വിദേശ തൊഴിലാളികളെ ഭീകരര്‍ തട്ടിക്കൊണ്ടു പോകുന്നത് ബുര്‍ക്കിനോ ഫാസോയില്‍ ആദ്യമല്ല. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ഇവിടെ സജീവമാണ്.

shortlink

Post Your Comments


Back to top button