തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കെമിസ്ട്രി ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദവും/നെറ്റ്/പി.എച്ച്.ഡി യോഗ്യതയുമുണ്ടായിരിക്കണം. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഉള്‍പ്പെടുന്ന അപേക്ഷയുമായി 26ന് രാവിലെ 10ന് കോളേജില്‍ എത്തിച്ചേരണം. ഫോണ്‍: 9447238272.
ഗസ്റ്റ് അധ്യാപകരെ നിയമിക്കും
ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനില്‍ ഫൗണ്ടേഷന്‍ ഓഫ് എജ്യൂക്കേഷന്‍ വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ ഏതിലെങ്കിലും 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും എം.എഡും നെറ്റുമുളള ഉദേ്യാഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി 25ന് രാവിലെ 11ന് കോളേജില്‍ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ഫോണ്‍: 0471 2323964.
ലക്ചറര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം
എസ്.സി.ഇ.ആര്‍.ടി (കേരള)യിലേക്ക് ഇന്‍ സര്‍വീസ് ടീച്ചര്‍ എഡ്യൂക്കേഷന്‍, റിസര്‍ച്ച് ആന്റ് ഡോക്യുമെന്റേഷന്‍ വിഷയങ്ങളില്‍ ലക്ചറര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കേളേജുകള്‍, സര്‍ക്കാര്‍ ട്രെയിനിംഗ് കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരില്‍ നിന്നും നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ വകുപ്പുമേലധികാരികളുടെ എന്‍.ഒ.സി സഹിതം 29നു മുമ്പ് ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ ലഭിക്കണം. അഭിമുഖം നടത്തിയായിരിക്കും നിയമനം. വെബ്‌സൈറ്റ്: www.scert.kerala.gov.in
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചാക്ക ഗവ. ഐ.റ്റി.ഐയില്‍ കാര്‍പെന്റര്‍, മെക്കാനിക്ക് ഡീസല്‍ ട്രേഡുകളില്‍ നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് താത്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിന് ഉദേ്യാഗാര്‍ത്ഥികള്‍ക്ക് 24ന് രാവിലെ 10ന് ഇന്റര്‍വ്യൂ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. എസ്.എസ്.എല്‍.സി, ബന്ധപ്പെട്ട എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനിയറിംഗ് ഡിപ്ലോമ/ഡിഗ്രി എന്നിവയാണ് യോഗ്യത. കാര്‍പെന്റര്‍ ട്രേഡിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക് നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/അപ്രന്റീസ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. നല്‍കും.
Post Your Comments