Latest NewsSaudi Arabia

സൗദിയിൽ ഈ തൊഴിൽമേഖലയിലും സ്വദേശിവത്കരണം വർധിപ്പിക്കണമെന്ന് നിർദേശം

റിയാദ്: സൗദിയിൽ ആരോഗ്യമേഖലയിലും സ്വദേശിവത്കരണം വർധിപ്പിക്കണമെന്ന് നിർദേശം. പരമാവധി സ്വദേശികളെ നഴ്‌സിങ് ഉൾപ്പെടെയുള്ള ജോലികളിൽ നിയമിക്കണമെന്നാണ് സൗദി ശൂറാ കൗൺസിൽ ആരോഗ്യ സമിതി നിർദേശിച്ചത്. റിയാദ് കിങ് ഫൈസൽ സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റൽ വാർഷിക റിപ്പോർട്ട് അവലോകനയോഗത്തിലാണ് ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം വർധിപ്പിക്കണമെന്ന നിർദേശവുമായി  കൗൺസിൽ രംഗത്തെത്തിയത്. ഇതു സംബന്ധിച്ച മാർഗരേഖ അടുത്തയാഴ്ച കൗൺസിൽ പരിഗണിക്കും.

നഴ്‌സുമാരും ഡോക്ടർമാരും ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികൾക്ക് ഈ നീക്കം തിരിച്ചടിയാവുമെന്നാണ് റിപ്പോർട്ട്. വിദേശികൾക്കാണ് സൗദിയിൽ പൊതുമേഖലയിലും സ്വകാര്യമേഖലയിലും പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങളിൽ ആധിപത്യം. ഡോക്ടർമാരിൽ 90 ശതമാനവും വിദേശികളാണ്. നഴ്‌സുമാരിൽ 75 ശതമാനവും ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ളവരുമായതിനാൽ ഈ മേഖലയിലെ സ്വദേശിവത്കരണം നൂറുകണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുത്താൻ കാരണമാകും.

അതേസമയം പൊതു ജനങ്ങൾക്ക് രാജ്യത്തെ ആശുപത്രികളിൽനിന്ന് ലഭിക്കുന്ന സേവനങ്ങൾ അവലോകനം ചെയ്യുന്നതോടൊപ്പം ഒ.പി. വിഭാഗത്തിന്റെ പ്രവർത്തനക്ഷമത, ചികിത്സയ്ക്കായി കാത്തിരിക്കുന്ന സമയം, അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ, ജീവനക്കാരുടെ കാര്യക്ഷമത എന്നിവയും ശൂറാ കൗൺസിൽ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button