മുംബൈ: ജെറ്റ് എയര്‍വെയ്സ് വിമാനത്തിനെതിരെ വീണ്ടും പരാതിയുമായി യാത്രക്കാര്‍, ശനിയാഴ്ച രാവിലെ 6.45ന് മുംബൈയില്‍നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വെയ്സിന്റെ 9ഡബ്ല്യു-346 വിമാനത്തിലെ ഏസി പ്രവര്‍ത്തിച്ചില്ലെന്നാണ് പരാതി.സാങ്കേതിക തകരാറാണെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. സമാനമായ സംഭവം വെള്ളിയാഴ്ചയും ഉണ്ടായിരുന്നു. ജെറ്റ് എയര്‍വെയ്സിന്റെ 9ഡബ്ല്യു-485 വിമാനത്തിലെ ഏസി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന പരാതിയാണ് യാത്രക്കാർ ഉന്നയിച്ചത്.
കഴിഞ്ഞ ദിവസം 166 യാത്രക്കാരുമായി മുംബൈയില്‍നിന്നും ജയ്പുരിലേക്ക് പുറപ്പെട്ട വിമാനത്തിലെ മര്‍ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കാബിന് ക്രൂ മറന്നതിനെത്തുടര്‍ന്ന് യാത്രക്കാരുടെ മൂക്കില്‍നിന്നും ചെവിയില്‍നിന്നും രക്തം വന്ന സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.
Post Your Comments