പ്യോംഗ്യാംഗ്: ദക്ഷിണകൊറിയ സന്ദർശിക്കാനൊരുങ്ങി ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ. ഡിസംബറിൽ സിയൂൾ സന്ദർശിക്കാനാണ് ഉന്നിന്റെ പദ്ധതിയെങ്കിലും കൃത്യമായി ദിവസം തീരുമാനമായിട്ടില്ലെന്നാണ് റിപ്പോർട്ട്. ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂണ്‍ ജേ ഇൻ സെപ്റ്റംബർ 18ന് ഉത്തരകൊറിയ സന്ദർശിച്ചിരുന്നു. ആദ്യ ഉത്തരകൊറിയൻ സന്ദർശനമായിരുന്നു ഇന്നിന്റേത്. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ തന്ത്രപ്രധാന മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും പ്രധാന ആണവനിലയവും വിദേശപ്രതിനിധികളുടെ സാന്നിധ്യത്തില്‍ അടച്ചുപൂട്ടാന്‍ ഉൻ സന്നദ്ധത അറിയിച്ചിരുന്നു എന്നാണ് വിവരം.
Post Your Comments