Bikes & ScootersLatest News

പുതുക്കിയ വെസ്പ സ്‌കൂട്ടറുകള്‍ വിപണിയിലെത്തിച്ച് പിയാജിയോ

SXL 150, VXL 150 മോഡലുകള്‍ അടങ്ങുന്ന പുതിയ വെസ്പ 150 സ്‌കൂട്ടറുകളാണ് കമ്പനി നിരത്തിലെത്തിക്കുക

പുതുക്കിയ വെസ്പ സ്‌കൂട്ടറുകള്‍ വിപണിയിലെത്തിച്ച് പിയാജിയോ. SXL 150, VXL 150 മോഡലുകള്‍ അടങ്ങുന്ന പുതിയ വെസ്പ 150 സ്‌കൂട്ടറുകളാണ് കമ്പനി നിരത്തിലെത്തിക്കുക. ഇതുകൂടാതെ VXL 125 വകഭേദം അടിസ്ഥാനപ്പെടുത്തിയ വെസ്പ നോട്ടെ 125 മോഡലിനെയും കമ്പനി അവതരിപ്പിച്ചു. റെട്രോ ക്ലാസിക് ശൈലിയിൽ ഒരുങ്ങുന്ന വെസ്പയില്‍ സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റർ, സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് മുഖേന നാവിഗേഷന്‍, മൊബൈല്‍ കണക്ടിവിറ്റി, ട്രാക്കിംഗ്, അപായ ബട്ടണ്‍ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു.

VESPA
ചിത്രം കടപ്പാട് : ഔട്ട്‌ലുക്ക്‌ /PHOTO COURTESY : OUTLOOK

154.8 സിസി എഞ്ചിന് 10.53 bhp കരുത്തും 10.9 Nm torque ഉം പരമാവധി സൃഷ്ടിച്ച് വാഹനത്തെ നിരത്തിൽ കരുത്തനാക്കുന്നു. 220 mm ഡിസ്‌ക് മുന്നിലും 140 mm ഡ്രം പിന്നിലും സുരക്ഷാ ചുമതല വഹിക്കുന്നു. മാറ്റ് റോസോ ഡ്രാഗണ്‍, മാറ്റ് യെല്ലോ, അസ്യുറോ പ്രൊവെന്‍സ എന്നിങ്ങനെ മൂന്നു നിറങ്ങഭേദങ്ങളിൽ ലഭ്യമാണ്. പ്രാരംഭ മോഡൽ SXL 150യ്ക്ക് 91,140 രൂപയും ഉയര്‍ന്ന മോഡൽ വെസ്പ VXL 150യ്ക്ക് 97,276 രൂപയും. വെസ്പ നോട്ടെ 125 ന് 68,829 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button