NattuvarthaLatest News

ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതിന്റെ പിറ്റേ ദിവസം വീട് കത്തിയമര്‍ന്നു

വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിയമര്‍ന്നു. മിഥുന്റെ പുസ്തകങ്ങളും കത്തി നശിച്ചു.

എലവഞ്ചേരി: ഗൃഹനാഥന്‍ മരിച്ചതിന്റെ പിറ്റേ ദിവസം വീട് കത്തിയമര്‍ന്നു. കുമ്പളക്കോട്ടില്‍ മോഹനനാണ് ബുധനാഴ്ച ജീവനൊടുക്കിയത്. മോഹനന്റെ ഭാര്യ ലതികയും ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ മിഥുനും ഇതിന്റെ ഞെട്ടലില്‍ നിന്നും മോചിതരാകുന്നതിന് മുന്‍പാണ് വീടും കത്തിയമര്‍ന്നത്. ഓലമേഞ്ഞ വീടാണ് കത്തി നശിച്ചത്. വ്യാഴാഴ്ച്ച പകലാണ് വീടിനകത്ത് നിന്ന് തീ പടര്‍ന്ന് ഓലമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിയമര്‍ന്നു. മിഥുന്റെ പുസ്തകങ്ങളും കത്തി നശിച്ചു. ലതികയും മിഥുനും സമീപത്തെ മോഹനന്റെ സഹോദരന്റെ വീട്ടിലായിരുന്നതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി.

shortlink

Post Your Comments


Back to top button