വയനാട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച മാനന്തവാടി രൂപതാംഗം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇടവക വികാരി. സിസ്റ്റര്‍ ലൂസി സമരത്തില്‍ പങ്കെടുത്തതില്‍ വിശ്വാസികള്‍ക്ക് അതൃപ്തിയുണ്ട്. അവര്‍ സിസ്റ്റര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം മദര്‍ സുപ്പീരിയര്‍ വഴി സിസ്റ്റര്‍ ലൂസിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഇടവക വ്യക്തമാക്കി.
നേരത്തെ, സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനാണ് മാനന്തവാടി രൂപത ഇവര്‍ക്കെതിരെ നടപടിയെടുത്തത്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സിസ്റ്ററിനെ വിലക്കിയത്. കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ സിസ്റ്ററിന് വിലക്കില്ല.
അതേസമയം എന്തിനാണ് സഭ തനിക്കെതിരെ നടപടിയെടുത്തതെന്ന് അറിയില്ലെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. വികാരിയച്ചന്റെ നിര്‍ദേശം ലഭിച്ചുവെന്ന് മദര്‍ സുപ്പീരിയര്‍ അറിയിച്ചതാണെന്ന് സിസ്റ്റര്‍ പറയുന്നു. എന്നാല്‍ താന്‍ ചെയ്ത തെറ്റ് എന്താണെന്ന് സഭ വ്യക്തമാക്കണമെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.
Post Your Comments