
ദുബായ്: മകനെ കാണാൻ ദുബായിലെത്തിയ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് ഒരുമനയൂര്‍ പാലംകടവ് പള്ളിക്ക് സമീപം പരേതനായ ടി.എം. മുഹമ്മദ് ഹാജി (മാസ്)യുടെ ഭാര്യ എ. വി സുഹറ (74)യാണ് മരിച്ചത്. ദുബായിലുള്ള മകന്‍ ഇസ്മായിലിനടുത്തേയ്ക്ക് കഴിഞ്ഞയാഴ്ച സന്ദര്‍ശക വീസയില്‍ എത്തിയതായിരുന്നു ഇവർ. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Post Your Comments